ആറ്റിങ്ങൽ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ വക്കം ഖാദർ രക്ത സാക്ഷിത്വ ദിനാചരണം ഞായറാഴ്ച നടക്കും. രാവിലെ 9ന് വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനം നടക്കും. തിരുവനന്തപുരം അഡീഷണൽ എസ്.പി എം.കെ.സുൽഫിക്കർ മുഖ്യാഥിതി ആയിരിക്കും. അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷത വഹിക്കും.
