ആറ്റിങ്ങല്‍: പാലസ് റോഡിൽ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങൾ കാരണം നാളെ (ജൂലൈ 17) രാവിലെ 9 മണി മുതൽ ഗതാഗത
നിയന്ത്രണം ഉണ്ടാകും. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കോരാണി ടോൾ ജംഗ്ഷനിൽ നിന്നും ചിറയിന്‍കീഴ് റോഡിലേയ്ക്ക് തിരിഞ്ഞു എന്‍.ഇ.എസ് ബ്ലോക്ക് വഴി ചെറുവള്ളിമുക്ക് വഴി ഗേൾസ് സ്കൂള്‍ ജംഗ്ഷൻ
കച്ചേരി ജംഗ്ഷനിലെത്തി കൊല്ലം ഭാഗത്തേക്ക് പോകണം. വലിയ വാഹനങ്ങള്‍ എൻ.ഇ.എസ് ബ്ലോക്ക് – പുളിമൂട് ജംഗ്ഷൻ വഴി കച്ചേരി ജംഗ്ഷനിലെത്തി കൊല്ലം ഭാഗത്തേക്ക് പോകണമെന്നും ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.