ആറ്റിങ്ങൽ ഉപജില്ലാ കായികമേള തുടങ്ങി.

IMG-20230919-WA0157

ആറ്റിങ്ങൽ ഉപജില്ല കായികമേളയ്ക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ തുടക്കമായി.

ഉപജില്ലയിലെ 67 സ്കൂളുകളിൽ നിന്ന് 1800 കായിക താരങ്ങൾ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കും.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൺ എസ്. ഗിരിജ, കൗൺസിലർ സുധർമ്മ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ. വിജയകുമാരൻ നമ്പൂതിരി, ജില്ലാ കോ- ഓർഡിനേറ്റർ ആർ.എസ്. ലിജിൻ, ഓർഗനൈസിംഗ് സെക്രട്ടറി എ. അൽത്താഫ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ.എ. അനീഷ് എന്നിവർ സംബന്ധിച്ചു.

കിഡ്സ് വിഭാഗം മൽസരങ്ങൾ ഇന്ന് പൂർത്തിയായി. സബ് ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങൾ നാളെയും മറ്റന്നാളുമായി നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!