ചിറയിൻകീഴ് : പണ്ടകശാല -ശാർക്കര റോഡിലെ ഏറ്റവും അപകടകരമായ വളവുള്ള കൂടുംവാതുക്കലിൽ നിന്നും ശാർക്കര റോഡിലേക്ക് വന്നു കയറുന്ന ഭാഗത്ത് പൊതുജനങ്ങളുടെ നിരന്തരമായ അവശ്യപ്രകാരം വാർഡ് മെമ്പർ വി. ബേബിയും കോൺഗ്രസ് വാർഡ് കമ്മിറ്റിയും ചേർന്ന് റോഡ് സുരക്ഷ മിറർ സ്ഥാപിച്ചു . മിററിന്റെ ഉപയോഗം ഇന്നു മുതൽ പൊതുജനങ്ങൾക്ക് ലഭിച്ചു തുടങ്ങുമെന്ന് മെമ്പർ അറിയിച്ചു .
മിറർ ഓപ്പൺ ചെയുന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ, കെപിസിസി വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ ഭാഗി അശോകൻ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, ബൂത്ത് പ്രസിഡന്റ് സുനിൽ. ജി, കോൺഗ്രസ് പ്രവർത്തകരായ ഷിജു,ജയൻ, അർജുൻ, ശ്രീറാം, ശേഖരൻ എന്നിവർ പങ്കെടുത്തു.