Search
Close this search box.

മുദാക്കലിൽ ബിജെപിയിൽ നിന്ന് ഏഴോളം പേർ സിപിഐഎമ്മിൽ ചേർന്നു

IMG-20230923-WA0070

ആറ്റിങ്ങൽ : മുദാക്കലിൽ ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അടക്കം ഏഴോളം ആർ എസ് എസ് , ബി ജെ പി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഐഎമ്മിൽ ചേർന്നു.

ബി ജെ പി മുദാക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മുൻ ആറ്റിങ്ങൽ മണ്ഢലം പ്രസിഡന്റ് സി ജെ പിള്ളയുടെ മകനുമായ ജ്യോതിസ്, ആർ എസ് എസ് അയിലം ശാഖാ മുഖ്യ ശിക്ഷക് അമൽ , ബി ജെ പി ചെമ്പൂര് വാർഡ് ഭാരവാഹികളായ പൊന്നൂസ്, രതീഷ് കുമാർ , വിമൽ , രാജേഷ്,മുദാക്കൽ വാർഡ് ഭാരവാഹി സുധീഷ് എന്നിവരും കുടുംബവുമാണ് സി പി ഐ എമ്മിൽ ചേർന്നത്.

മാറി വന്നവരെ ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമു ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. വാളക്കാട് നടന്ന ചടങ്ങിൽ മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി എ വിനീഷ്, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ,ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!