ചിറയിൻകീഴ് : ചിറയിൻകീഴിൽ വധശ്രമക്കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. ഇടഞ്ഞമൂല കണ്ണേറ്റിൽ വീട്ടിൽ രാജ്സാഗർ, രാജ് സംക്രാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ വാവ കണ്ണൻ എന്ന് വിളിക്കുന്ന ലെജിൽ (29) നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് പരാതിക്കാരനായ വാവ കണ്ണൻ യാത്ര ചെയ്തിരുന്ന ബൈക്കിന്റെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചുകൊണ്ട് നിന്നപ്പോൾ മുൻ വിരോധം നിമിത്തം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആണ് ഇവർ അറസ്റ്റിലായത്. മൂന്നുമാസം മുമ്പ് വാവ കണ്ണൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാരായ രാജ്സാഗർ, രാജ് സംക്രാന്ത് എന്നിവർ ചേർന്ന് ഇയാളെ വെട്ടിയത്.
പരാതിക്കാരനായ വാവാ കണ്ണനും നിരവധി കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ കഴിഞ്ഞദിവസം ആണ് ഇയാൾ റിമാണ്ട് കഴിഞ്ഞ് പുറത്തിറങ്ങിയത്.
ചിറയിൻകീഴ് സ്റ്റേഷൻ ഹൌസ് ഓഫീസർ കെ കണ്ണൻറെ നിർദ്ദേശപ്രകാരം എസ് ഐ സുമേഷ് ലാലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷജീർ, അജിത് കുമാർ, അസീം, സിവിൽ പോലിസ് ഓഫീസർ ബിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.