നെടുമങ്ങാട്: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്മൽ മൻസിലിൽ മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് വലിയമല സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കരിപ്പൂർ കുടവൂർ ദേവീ ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ വിലാസത്തിൽ ബി. മുകേഷിന്റെ ബൈക്കാണ് മോഷ്ടിച്ചത്. ബൈക്ക് തമ്പാനൂർ ഓവർ ബ്രിഡ്ജിന് അടിയിൽ വെച്ചശേഷം ഇവർ തിരികെ പോരുകയായിരുന്നു. ബൈക്ക് പൊളിച്ച് വിൽക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.