ആറ്റിങ്ങൽ:ആറാം നൂറ്റാണ്ടിൽ തന്നെ ഏറ്റവും വലിയ മാനവികതയുടെ ദാർശനികനായിരുന്നു മുഹമ്മദ് നബി എന്ന് കെ. മുരളീധരൻ എംപി അഭിപ്രായപ്പെട്ടു.
കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച നബിദിന മാനവ മൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ചാത്തമ്പറയിൽ നിന്നും ആരംഭിച്ച നബിദിന സന്ദേശ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.താലൂക്ക് പരിധിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് ചികിത്സ ധനസഹായം സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യപ്പെട്ടു. താലൂക്കിലുള്ള മൂന്ന് ഗവർമെൻറ് ഹോസ്പിറ്റലുകളിലേക്ക് വീൽചെയർ വിതരണം ആറ്റിങ്ങൽ മുൻ എം എൽ എ അഡ്വക്കേറ്റ് ബി. സത്യൻ നിർവഹിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റൻറ് പ്രൊഫസർ പനയറ അജയൻ നബിദിന സന്ദേശം നൽകി.
പനവൂർ നവാസ് മന്നാനി മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡന്റ് മുഹമ്മദ് ഷാ മന്നാനിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അഡ്വക്കറ്റ് നസീർ ഹുസൈൻ ചൂട്ടയിൽ സ്വാഗതമാശംസിച്ചു.
കെ എച്ച് മുഹമ്മദ് മൗലവി, നിജാം ആലങ്കോട്, ഹാഷിം പൊങ്ങനാട്, നാസർ കെ എം സി സി ആലങ്കോട്, ഹാരിസ് ആലങ്കോട്, കടുവയിൽ എ.എം. ഇർഷാദ് ബാഖവി, നിളാമുദ്ദീൻ ബാഖവി ആറ്റിങ്ങൽ, അഡ്വ. ഷിബു കോരാണി എന്നിവർ സംസാരിച്ചു.