സിവിൽ സർവ്വീസ് അഴിമതി നിർമ്മാർജ്ജനം ബഹുജന പങ്കാളിത്തത്തോടെ- ജോയിന്റ് കൗൺസിൽ

IMG-20230930-WA0129

ആറ്റിങ്ങൽ : ബഹുജന പങ്കാളിത്തത്തോടെ സിവിൽ സർവ്വീസിൽ അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിന് ആവശ്യമായ ബോധവൽക്കരണം ജനങ്ങളുടെ ഇടയിൽ നടത്തുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രനാഥ്‌. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കിയതു പോലെ കേരളത്തിലും അത് പിൻവലിക്കണമെന്നും, വിലക്കയറ്റം കാരണം ദൈനംദിന ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, അഴിമതിക്കെതിരെ ജനങ്ങളും, ജീവനക്കാരും ഒന്നിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ഡിസംബർ ഏഴു വരെ കാൽനടയായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന “സിവിൽ സർവ്വീസ് സംരക്ഷണ യാത്ര” വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ്‌ ലിജിൻ. എൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വേണു മുഖ്യപ്രഭാഷണം നടത്തി.
നോർത്ത് ജില്ലാ പ്രസിഡന്റ്‌ സതീഷ് കണ്ടല, വൈസ് പ്രസിഡന്റ്‌ സന്തോഷ്‌. വി, ജില്ലാ കമ്മിറ്റി അംഗം അജിത്ത്. ആർ തുടങ്ങിയവർ സംസാരിച്ചു.
മേഖലാ സെക്രട്ടറി മനോജ്‌കുമാർ എം സ്വാഗതവും മേഖലാ വനിതാ കമ്മിറ്റി മഞ്ജുകുമാരി എം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!