മംഗലപുരം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം

IMG-20231001-WA0160

മംഗലപുരം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല കെ പി  അധ്യക്ഷത വഹിച്ച യോഗത്തിൽ ശുചിത്വ മിഷൻ ബ്ലോക്ക് റിസോഴ്‌സ് പേഴ്സണും ജില്ലാ പഞ്ചായത്ത് അംഗവുമായ ഉനൈസാ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.അസിസ്റ്റന്റ് സെക്രട്ടറി ജെനിഷ് ആർ വി  രാജ് റിപ്പോർട്ട് അവതരിപ്പിച്ചു.

രണ്ടാം ഘട്ട ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ സെക്രട്ടറി ശ്യാംകുമാരൻ ആർ അവതരിപ്പിച്ചു .യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈ റിപ്പോർട്ടിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു.

 ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ എസ് ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വനജകുമാരി പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി ,കവിത എസ് ,ശ്രീചന്ദ് ,അജയരാജ് ,കെ കരുണാകരൻ ,ജയ,ബിനി ,ജുമൈല ബീവി ,അരുൺകുമാർ ,ബിന്ദു ബാബു ,ഷീല ,പഞ്ചായത്ത് സെക്രട്ടറി  ശ്യാംകുമാരൻ ആർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ ,അധ്യാപകർ ,വ്യാപാര വ്യവസായി സമിതി അംഗങ്ങൾ ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ,സ്ഥാപന മേധാവികൾ ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ,ഹരിത കർമ്മ സേന അംഗങ്ങൾ ,ആശാ വർക്കർമാർ ,അംഗൻവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു. .മാലിന്യ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലി.

ഒക്ടോബർ 2നു ,പൊതു സ്ഥാപനങ്ങൾ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം രാവിലെ 9.30ന് മംഗലപുരം പോലീസ് സ്റ്റേഷനിൽ നടക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!