വിതുര പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി

FB_IMG_1696168566583
വിതുര പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി. വിതുര കൊപ്പം സ്വദേശി
 സോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു.
വാഹനത്തോടു കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് സോമൻ. കൈവരി ഇല്ലാത്ത പാലത്തിനു മുകളിൽ കൂടി സ്‌കൂട്ടറുമായി പോവുകയായിരുന്നു. തുടർന്ന്
നിയന്ത്രണം വിട്ടു ആറ്റിലേക്ക് വീഴുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള  തെരച്ചിൽ ഫയർഫോഴ്സും സ്കൂബ ഡൈവിങ് ടീമും ശ്രമം തുടരുകയാണ്. മലയോര മേഖലയിൽ മഴ ശക്തമായൊരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!