Search
Close this search box.

‘ഓർമ്മയ്ക്കൊരു മാതൃക ‘, രഞ്ജിത്തിന്റെ  സ്മരണാർത്ഥം സൗജന്യ പഠന കേന്ദ്രം ആരംഭിച്ച് ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ

eiNSMNC66185

ആറ്റിങ്ങൽ : സേവനം ജീവിത വ്രതമാക്കിയ തങ്ങളുടെ പ്രിയപ്പെട്ട അസോസിയേഷൻ അംഗത്തിന്റെ നിത്യസ്മരണയ്ക്കായി ഒരു വികസന സംരംഭം ഒരുക്കി ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ മാതൃകയാകുന്നു. 2023 മെയ് മാസത്തിൽ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ഉണ്ടായ അഗ്നിബാധ തടയുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ  സ്മരണാര്‍ത്ഥമാണ് കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖത്തില്‍ എൽഎംഎസ് ജംഗ്ഷൻ കേന്ദ്രമായി കൃഷ്ണപുരം രഞ്ജിത്ത് മെമ്മോറിയൽ കരിയർ ഡെവലപ്മെന്റ് സെന്റർ  എന്ന പേരില്‍ ഒരു സൗജന്യ പഠന കേന്ദ്രം ആരംഭിക്കുന്നത്.

 ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ.എസ് അംബിക നിർവ്വഹിച്ചു. മത്സര പരീക്ഷകൾക്ക് സുഹൃത്തുക്കളെ സജ്ജരാക്കുന്നതിൽ അതീവ തത്പരനായിരുന്നു രഞ്ജിത് എന്നതിനാലാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ സ്മരണികയെന്ന നിലയിൽ പബ്ലിക് സർവ്വീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ‘ ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്മെന്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്ക് അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ സജ്ജരാക്കുകയും ലക്ഷ്യ ബോധമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സൗജന്യ പഠന കേന്ദ്രം  ആരംഭിച്ചത്.

ആറ്റിങ്ങൽനഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ വി. വേണു കുമാര്‍ സ്വാഗതം പറഞ്ഞു. ഡോ പി രാധാകൃഷ്ണന്‍ നായർ, വാര്‍ഡ് മെമ്പര്‍മാരായ ശാന്ത കുമാരി, സുജി അസോസിയേഷന്‍,  സെക്രട്ടറി രഞ്ജിത്ത്,  അജന്തൻ നായർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജാ കുമാരി എന്നിവര്‍ സംസാരിച്ചു. തുടർന്ന്, പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കർ വേണു പരമേശ്വർ മോട്ടിവേഷൻ ക്ലാസ് നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!