തോന്നയ്ക്കൽ ഗവ ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷം നടന്നു.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷം നടന്നു.

വാർഡ് മെമ്പർ തോന്നക്കൽ രവി ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പുഷ്പാർച്ചനയിലും മൺചിരാത് തെളിയിക്കുന്നതിലും അധ്യാപകരും പിടിഎ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. പിടിഎ പ്രസിഡന്റ് നസീർ ,പ്രിൻസിപ്പാൾ ജെസ്സി ,പ്രഥമാധ്യാപകൻ സുജിത്ത്, സീനിയർ അസിസ്റ്റന്റ് ഷെഫീക്ക്, അധ്യാപകരായ ബീന, സെൽമ എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് ലഹരി വിമുക്ത പ്രതിജ്ഞയും മാലിന്യ വിമുക്ത പ്രതിജ്ഞയും ചൊല്ലി.ഗാന്ധിജയന്തി ശുചിത്വദിനമായി ആചരിച്ചുകൊണ്ട് എൻസിസി , എസ്പിസി ,എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!