കേരള സർവകലാശാല യൂണിയൻ ചേർത്തല നൈപുണ്യ കോളേജിൽ രണ്ടുദിവസങ്ങളിലായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. നിരൂപകൻ കെ.ഇ. എൻ കുഞ്ഞഅഹമദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷനായി.
29,30 തീയതികളിൽ വിവധസെക്ഷനുകളായിട്ടാണ് ക്യാമ്പ് നടന്നത്. ആദ്യ ദിവസത്തിൽ രണ്ട് സെക്ഷനുകൾ പൂർത്തിയായി.
” കഥ യാഥാർഥ്യത്തിന്റെ എത്ര ശതമാനം” എന്ന വിഷയത്തെ ആസ്പദമാക്കി രാമപുരം ചന്ദ്രബാബു, ഫ്രാൻസിസ് നെറോണാ, ശ്രീ പാർവതി എന്നിവർ ക്ലാസ്സ് നയിച്ചു.
“എങ്കിലും നാം എന്തിനാണ് വായിക്കുന്നത് ” എന്ന വിഷയത്തെ ആസ്പദമാക്കി
എൻ നൗഫൽ ക്ലാസ്സ് നയിച്ചു.
രണ്ടാം ദിവസത്തെ ആദ്യ സെക്ഷനിൽ
‘യുവത, സർഗ്ഗാത്മകത, രാഷ്ട്രീയം ‘എന്ന വിഷയത്തിൽ എ. എ റഹിം എം. പി, ജയിംസ് ശാമവേൽ എന്നിവർ വിദ്യാർഥികളോട് സംവാദം നടത്തി.
രണ്ടമത്തെ സെക്ഷനിൽ ‘സാംസ്‌കാരികത്തിന്റെ പാട്ടുവഴികൾ’എന്ന വിഷയത്തിൽ ജയചന്ദ്രൻ കടമ്പനാട്ട്, ഉഷ നസീന എന്നിവർ ക്ലാസ്സ് നയിച്ചു. ക്യാമ്പിന്റെ സമാപന യോഗം
സെനറ്റ് മെമ്പർ പ്രവീൺ ജി പണിക്കർ ഉത്ഘാടനം ചെയ്തു.ക്യാമ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി പി ആർ
ക്യാമ്പ് ഡയറക്ടർ എസ് രാഹുൽ, നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാദർ ബൈജു ജോർജ്, സെനറ്റ് അംഗങ്ങളായിട്ടുള്ള മനീഷ് എസ്, വിഷ്ണു എസ്, ഫാദർ ചാക്കോ കിലുക്കൻ,യൂണിയൻ മെമ്പർമാരായ അനാമിക, അഭിനവ്, അനഘ, മുനീഫ്, ഗൈറ്റി, മിഥുൻ എന്നിവരും പങ്കെടുത്തു.