കല്ലമ്പലം: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
തുടർന്ന് വാർഡുകളിൽ കിടപ്പു രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.
നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ് ഉദ്ഘാടനം നിർവ്വഹിച്ചു.
നാവായിക്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ, ഡിസിസി മെമ്പർ സുകുമാരപിള്ള,ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, മുൻ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.തമ്പി, ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ പി.ജ്യോതിലാൽ,നാവായിക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ നിസ്സാനിസാർ, പഞ്ചായത്തംഗം സീമ ജി.നായർ,മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.സുഗന്ധി, എസ്.സന്ധ്യ,മഹിള കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ.സി, മഹിളാ കോൺഗ്രസ് നാവായിക്കുളം മണ്ഡലം പ്രസിഡന്റ് ഡി.സിന്ധു,യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.വിനോദ്, ഷെറിൻ.എ,ആർ.രാഹുൽരാജ്, ബി.ബാലു, അസ്ഹർ.എൻ, കോൺഗ്രസ്റ്റ് നേതാക്കളായ ഇർഷാദ്, നാസർ, ബിനുശശി,ഹക്കീന, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വാർഡുകളിലെ കിടപ്പു രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.