ഹൈടെക്കിനു വേണ്ടി ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്

eiJCF2959864

മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഇടവിളാകം യു പി സ്കൂൾ ഹൈടെക്ക് സ്കൂൾ ആക്കുന്നതിന്റെ ഭാഗമായി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം നിർമ്മിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പടിക്കുന്നതിലേക്കായി ഗ്രാമ പഞ്ചായത്ത് 5ലക്ഷം രൂപ ചിലവിട്ടു പണികഴിപ്പിച്ച താൽക്കാലിക ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം പ്രസിഡന്റ് വേങ്ങോട് മധു നിർവ്വഹിച്ചു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ് ജയ, വാർഡ്‌ മെമ്പർ സിന്ധു സി. പി, ഹെഡ്മിസ്ട്രസ് എൽ. രേണുക, പള്ളിപ്പുറം ജയകുമാർ, പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം, സന്തോഷ്‌, ഷാജി എന്നിവർ പങ്കെടുത്തു. ഐ.എസ്.ഒ അംഗീകാരം നേടിയ യു പി സ്‌കൂളാണ് ഇടവിളാകം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!