ചെറുന്നിയൂർ : നീണ്ട കാലത്തെ പ്രദേശവാസികളുടെ ആഗ്രഹമാണ് ചെറുന്നിയൂർ ജംഗ്ഷൻ ക്യാമറ നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തണമെന്നുള്ളത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരികളും ഒത്തുചേർന്ന് നാടിന്റെ ആഗ്രഹം സാധ്യമാക്കി. ചെറുന്നിയൂര്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി സത്യന് നിര്‍വ്വഹിച്ചു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവപ്രകാശ് അധ്യക്ഷത വഹിച്ചു. വര്‍ക്കല പോലീസ് സി.ഐ ജി.ഗോപകുമാര്‍ സിസിടീവി ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.