ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിലെ അശാസ്ത്രീയത, ഒരു കുടുംബം ഭീതിയുടെ മുൾമുനയിൽ

eiA0Y2M75299

പാലാംകോണം: മണമ്പൂർ – മാമം നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാലാംകോണം ജംഗ്ഷനിൽ 16 മീറ്റർ ആഴത്തിൽ  മണ്ണെടുത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിലെ അപാകത മൂലം ഒരു കുടുംബം ഭീതിയിലായി. ബൈപ്പാസിനായി വീടിനോട് ചേർന്ന് വൻതോതിൽ മണ്ണ് മാറ്റിയിടത്ത് പല തവണയായി ഇടിഞ്ഞ്  താഴുന്നത് പതിവായി. കാലവർഷം തുടങ്ങിയതോടെ ഈ കുടുംബം അന്തിയുറങ്ങുന്നത് അയൽ വീട്ടിലേക്ക് മാറ്റിയിരിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റിയുമായി പലതവണ ബന്ധപ്പെട്ടിട്ടും ശാശ്വതമായ പരിഹാരം കാണുന്നതിനുള്ള കാലതാമസം കാരണം കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നാമതും മണ്ണിടിഞ്ഞത് പരിഭ്രാന്തി പരത്തി.

 

വീടിരിക്കുന്നതിന് അടിവശത്ത് ഗുഹ പോലെ രൂപം കൊള്ളുന്നതിന് വീട് ഇടിയുന്നതിന് കാരണമാകും. പാലാംകോണം സി.വി.ബംഗ്ലാവിൽ നസീബ് ഖാനും കുടുംബവുമാണ് ഈ ദുർഗതിയിൽ പെട്ടിട്ടുള്ളത്.

 

ബൈപ്പാസ് റോഡ് വരുന്നത് മൂലം നാടിന് പുരോഗതിയുണ്ടാകുമെന്ന് സ്വപ്നം  കണ്ടിരുന്ന നാട്ട്കാർക്ക് ഇടിത്തീ വീണത് പോലെയായി നിർമ്മാണ പ്രവർത്തനങ്ങളെന്നാണ് ആരോപണം. ഏകദേശം മുപ്പത് മീറ്ററോളം ആഴത്തിലാണ് പാലാംകോണം ജംഗ്ഷനിലൂടെ ബൈപ്പാസ് റോഡ് കടന്നു പോകുന്നത്.  വൻതോതിൽ മണ്ണ് ഇവിടെ നിന്നും കുഴിച്ച് മാറ്റി. മണ്ണെടുത്ത് മാറ്റുന്നത് വരെ രാപ്പകൽ ദ്രുതഗതിയിൽ നടന്ന് വന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ഒച്ചിഴയുന്ന വേഗത്തിലാണെന്നാണ് ആക്ഷേപം. അടിയന്തിരമായ ഇടപെടലുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!