പഴകിയ ഇറച്ചിയും അഴുകിയ പച്ചക്കറികളും കരിഓയിൽ എണ്ണയും – വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് പിടികൂടിയത്..

IMG-20231017-WA0049

വർക്കല നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ മിന്നൽ പരിശോധന. വർക്കല പാർക്ക് ഇന്റർനാഷണൽ ബാർ ഹോട്ടൽ,  അറേബ്യൻ സൂഫി മന്തി ഹോട്ടൽ,എലിഫൻറ് ഈറ്ററി , ബി 13 , വർക്കല ഗവ. ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്തെ കൈരളി ഫാമിലി റെസ്റ്റോറന്റ്, നടയ്ക്കാമുക്ക് അഖിൽ  തട്ടുകട, പാപനാശം ഷെഫ് മാസ്റ്റർ , വർക്കല ക്ഷേത്രത്തിന് സമീപം ജനാർദ്ദന ഹോട്ടൽ, വല്ലഭൻ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ പരിശോധന നടന്നു.

വർക്കല പാർക്ക് ഇന്റർനാഷണൽ  ബാർ ഹോട്ടലിൽ നിന്ന് നിരവധി തവണ ഉപയോഗിച്ച് കരിഓയിൽ പോലെ ആയ പഴകിയ പാചക എണ്ണ ഉൾപ്പെടെ നിരവധി ഭക്ഷണ പദാർഥങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഹോട്ടലിൽ നിന്നും മലിനജലം ഒഴുക്കുന്നതായി നാട്ടുകാർ പരാതിയിന്മേൽ നടത്തിയ പരിശോധനയിൽ മഴവെള്ളം ഒഴുക്കിവിടുന്നത് ആണെന്ന് കണ്ടെത്തി.

എലിഫൻറ് ഈറ്ററിയിൽ നിന്നും ഫ്രീസറിൽ സൂക്ഷിച്ചിരുന്ന  ആഴ്ചകളോളം പഴകിയ ഇറച്ചിയും  അഴുകിയ നിലയിൽ പച്ചക്കറികളും പിടികൂടി.

അഖിൽ  തട്ടുകടയിൽ നിന്നും പഴംപൊരി  പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പഴകിയ മാവ് പൊടി പിടികൂടി.

 കൈരളി ഫാമിലി റസ്റ്റോറൻറ് നിന്നും പഴകിയ ബീഫും ആഴ്ചകളോളം പഴക്കമുള്ള കുബൂസ് പിടികൂടി.

വർക്കല ക്ഷേത്രത്തിനു സമീപത്തെ  പ്രവർത്തിക്കുന്ന ജനാർദ്ദന ഹോട്ടൽ പഴകിയ പൊറോട്ട പിടികൂടി. സമീപത്തെ വല്ലഭൻ റസ്റ്റോറന്റിൽ നിന്നും ആഴ്ചകളോളം പഴക്കമുള്ള ബറോട്ട ഉണ്ടാക്കാനായി കുഴച്ചു വച്ച മാവും ചിക്കൻ ഫ്രൈയും പിടികൂടി

 ടൌൺ പ്രദേശത്തെ കടകളിൽ പരിശോധന ശക്തമാക്കി എങ്കിലും വിനോദ സഞ്ചാര മേഖലകളിൽ പരിശോധന നടത്താൻ ഹെൽത്ത് വിഭാഗം മടി കാണിക്കുന്നു എന്ന ആക്ഷേപവും ഉണ്ട്.

 

ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നകുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷെറിൻ, അനീഷ്, ഹസ്മി, മുബാറക്ക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!