ആറ്റിങ്ങലിലെ പ്രശസ്തമായ ശ്രീഇണ്ടിളയപ്പൻ ക്ഷേത്രത്തിലാണ് വ്യത്യസ്തതയാർന്ന നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്.
ക്ഷേത്രത്തിന് മുൻവശത്തായി തേക്കിൻ തടി കൊണ്ട് നിർമ്മിച്ച് പ്രത്യേകം സജ്ജീകരിച്ച മണ്ഡപത്തിലാണ് സരസ്വതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിനവും ഓരോ അവതാര ചാർത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ചന്ദനം ചാർത്തിയാണ് ദേവിയുടെ ഓരോ അവതാരവും നിർമ്മിക്കുന്നത്. അവതാര ചാർത്തു ദർശനത്തിനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധി ഭക്തരാണ് ദിനവും ക്ഷേത്രത്തിൽ എത്തുന്നത്. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദേവാങ്കണത്തിലെ നടന മണ്ഡപത്തിൽ വിവിധ ദേവകലകളുടെ അവതരണവും നടക്കും. വിദ്യാരംഭ ദിനത്തിൽ പ്രശസ്തരായ ഗുരുക്കന്മാർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. വരും വർഷങ്ങളിൽ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളുടെ നടത്താനാണ് ക്ഷേത്രോത്സവ കമ്മിറ്റിയുടെ തീരുമാനം.
