പോത്തൻകോട് എൽ.വി.എച്ച് എസിൽ കേരളപ്പിറവി വാരാചരണത്തോടനുബന്ധിച്ച് ” നാടൻപാട്ടും നാട്ടുവർത്തമാനവും ” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജീവ് പി.നായർ അദ്ധ്യക്ഷനായി.
ഹെഡ്മിസ്ട്രസ് അനീഷ് ജ്യോതി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷീജ നന്ദി പറഞ്ഞു. വിദ്യാരംഗം കൺവീനർ ബിനു ഡി.ആർ എന്നിവർ സംസാരിച്ചു.