വൈദ്യുത ചാർജ് വർധനയ്ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

IMG_20231112_222601

ആറ്റിങ്ങൽ : വൈദ്യുത ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

പ്രതിഷേധ ധർണ്ണ മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് കരവാരം ഹാഷിം ഉദ്ഘാടനം ചെയ്തു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജമീൽ പാലാംകോണം മുഖ്യപ്രഭാഷണം നടത്തി. തകരപ്പറമ്പ് നിസാർ, ആലംകോട് ഹസ്സൻ, കുളമുട്ടം മുബാറക്, മനാഫ്, അക്ബർ ഷാ എന്നിവർ സംസാരിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി പേരൂർ നാസർ സ്വാഗതവും, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!