Search
Close this search box.

പൊതു ഇടങ്ങൾ വൃത്തിയാക്കി വീണ്ടും നന്മ കരിച്ചാറ ജനശ്രദ്ധ നേടി

ei6JVHZ70867

കണിയാപുരം : കരിച്ചാറ മൈതാനിയിൽ നിന്നും  കരിച്ചാറയുടെ പടിഞ്ഞാറു ഭാഗത്തേക്ക് നിത്യേനെ പടവുകൾ താണ്ടി സഞ്ചരിക്കുന്ന വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം എല്ലാവർക്കും ബുദ്ധിമുട്ടില്ലാതെ പോയിവരാൻ കഴിയുന്നവിധത്തിൽ  റെയിൽ റോഡിനു വശങ്ങളിലുള്ള പടവുകൾക്കിരുവശവും പുല്ലും പടർപ്പും മരച്ചില്ലകളും  വെട്ടിമാറ്റി. അതോടൊപ്പം മൈതാനി തൈക്കാപ്പള്ളിക്ക് മുന്നിലെ റോഡ് വക്കിൽ കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരവും നന്മ കരിച്ചാറ പ്രവർത്തകർ ഒഴിവാക്കി. പരിസരവാസികളെയും കച്ചവടക്കാരെയും നേരിൽകണ്ടു മാലിന്യം ഇനിയും അവിടെ ഇടുന്നതിനെതിരെ ബോധവൽക്കരണം നടത്തി.

 

നന്മ പ്രസിഡന്റ്‌ ഫൈസൽ, അക്ബർ, അഷ്‌റഫ്‌ റോയൽ, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ ഷാ, നൗഷാദ്, മനാഫ് മണപ്പുറം, നാസർ കുമിളിയിൽ, നിസാറുദ്ദീൻ എം. പി, സജീ മണക്കാട്ടിൽ എന്നിവർ ഈ സേവനപ്രവർത്തിയിൽ പങ്കെടുത്തു.

 

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറുകായൽക്കര പാലത്തിനുവശങ്ങളിലും നന്മ കരിച്ചാറയുടെ സന്നദ്ധ സേവകർ ഇതുപോലെ പരിസര ശുചീകരണം നടത്തി  നാട്ടുകാരുടെയും യാത്രക്കാരുടെയും അഭിനന്ദനങ്ങൾ നേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!