Search
Close this search box.

ആറ്റിങ്ങൽ സബ്ജില്ലാ മദ്റസ കലോത്സവം

IMG_20231114_104949

ആറ്റിങ്ങൽ : ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ആറ്റിങ്ങൽ സബ്ജില്ലാ മദ്റസ കലോത്സവം നവംബർ 11നു വാളക്കാട് ജാമിഉൽ ഖൈറാത്ത് അറബിക് കോളേജിൽ വാളക്കാട് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ജനാബ് ശംസുൽ ആബിദീൻ സമദാനിയ പതാക ഉയർത്തിയതോടെ വേദികളിൽ വർണാഭമായ കലാ മത്സരങ്ങൾക്ക് തുടക്കമായി .

വൈകുന്നേരം 5 മണിക്ക് നടന്ന പൊതുസമ്മേളനത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി കെ.എച്ച് മുഹമ്മദ് മൗലവി തോന്നക്കൽ അദ്ധ്യക്ഷത വഹിച്ചു , മേഖല സെക്രട്ടറി നിളാമുദ്ദീൻ ബാഖവി സ്വാഗതം ആശംസിക്കുകയും ദക്ഷിണ കേരള ജംഇയ്യത്തുൽഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്ത സദസ്സിൽ അബ്ദുൽ റഹീം ബാഖവി,ഷാ മന്നാനി വാളക്കാട്,റാഫി മന്നാനി, മുബശ്ശിർ നദ്‌വി,അബ്ദുള്ള മന്നാനി, ഷറഫുദ്ദീൻ ബാഖവി,സക്കീർ ഹുസൈൻ റഹ്മാനി,സലീം ബാഖവി എന്നിവർ പങ്കെടുത്തു.

മൂന്ന് വേദികളിലായി നടന്ന പ്രസ്തുത കലോത്സവത്തിൽ മണ്ണൂർഭാഗം മുസ്‌ലിം ജമാ അത്തിലെ വാഴോട്ടുകോണം നൂറുൽ ഇസ്‌ലാം മദ്റസ ഫസ്റ്റ് ഓവറോളും , കല്ലിൻമൂട് ദാറുസ്സലാം മദ്റസ സെക്കന്റ്‌ ഓവറോളും, വാളക്കാട് സൈഫുൽ ഇസ്‌ലാം മദ്റസ തേർഡ് ഓവറോളും കരസ്ഥമാക്കി.ജലാലുദ്ദീൻ മൗലവിയുടെ കൃതജ്ഞതയോടെ പരിപാടി സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!