Search
Close this search box.

വയ്യാറ്റിൻകര പലത്തിന്റെ പണി ഉടൻ പൂർത്തിയാക്കണം : കോൺഗ്രസ്സ്

IMG-20231118-WA0086

വയ്യാറ്റിൻകര പലത്തിന്റെ നിർമാണം വാക്ക് പാലിക്കാതെ ഇഴഞ്ഞു നീങ്ങുന്നതിൽ ആരോപിച്ചു പ്രതിഷേധിച്ച് അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ ധർണ വയ്യാറ്റിൻകര ജംഗ്ഷനിൽ നടത്തി.

കഴിഞ്ഞ ഏപ്രിൽ മാസം നിർമ്മാണം ആരംഭിച്ച പാലം പണി ഏഴു മാസം കഴിഞ്ഞിട്ടും ടോപ്പ് വാർത്ത് നിറുത്തിയ അവസ്ഥയിൽ തന്നെ നിൽക്കുകയാണ്. സമീപത്ത് ഉള്ള വെയിറ്റിങ് ഷെഡ് പൊളിച്ച് പണിയുന്നതിലെ സാങ്കേതികത്വം മാറ്റാതെ സൈഡ് കെട്ടാനോ മറ്റ് അനുബന്ധ പണികളോ നടക്കുകയില്ല .ഇതോടൊപ്പം റോഡിന്റെ പുനർനിർമാണവും ഉള്ളതാണ്.സമയ ബന്ധിതമായി പണി പൂർത്തിയാക്കാത്തത്തിൽ കോൺഗ്രസ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇതോടൊപ്പം നിർമാണം തുടങ്ങിയ പാലങ്ങളിൽ കൂടി വാഹനങ്ങൾ ഓടിതുടങ്ങുമ്പോഴും കർഷകരും,കൂലിപ്പണിക്കാരും സാധാരണക്കാരും,പൊതുവിദ്യാലയങ്ങളെ ആശ്രയിച്ചു പഠിക്കുന്ന കുട്ടികൾക്കും പൊതു ഗതാഗത വാഹന സൗകര്യമില്ലാതെ പഠിക്കാൻ പോകാനോ, ജോലിക്കു പോകാനോ, പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രമായ അടയമൺ ആശുപത്രി യിൽ പോകാനോ കഴിയാതെ ജനങ്ങളും ഒരു നാട് ഒറ്റപ്പെട്ട് യാത്രാ ദുരിതത്തിലേക്ക് തള്ളിവിട്ടുള്ള ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്നും എം എൽ എ യും പഞ്ചായത്ത് അധികാരികളും ഇനിയും കണ്ണ് തുറന്ന് പണി ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ ജനകീയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അടയമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

 

മണ്ഡലം പ്രസിഡന്റ്‌ എ ആർ ഷമീം അധ്യക്ഷത വഹിച്ചു.കെ പി സിസി മെമ്പർ എൻ സുദർശനൻ ധർണ ഉത്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറിമാരായ എ ഷിഹാബുദ്ദീൻ,പി സൊണാൾജ്,എൻ ആർ ജോഷി,എം കെ ഗംഗധര തിലകൻ,അടയമൺ എസ് മുരളീധരൻ, ചെറുനാരകം കോട് ജോണി,എസ് ശ്യം നാഥ്‌,ആർ മനോഹരൻ,മോഹൻ ലാൽ,ഹരിശങ്കർ എസ്,ഷീജ സുബൈർ,എം ജെ ഷൈജ,വൈശാഖ് ബി എസ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!