അണ്ടൂർക്കോണം : ഐഎൻടിയുസി- അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി വൈദ്യുത ചാർജ്ജ് വർദ്ധനവിനെ തിരെ കണിയാപുരം കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കണിയാപുരത്ത് നിന്നും പ്രകടനമായെത്തിയാണ് ധർണ്ണയ്ക് തുടക്കമായത്.
ഐഎൻടിയുസി നേതാവ് ഷജിം അമ്പനാട് അദ്ധ്യക്ഷനായി. ജോയി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.വെട്ടു റോഡ് സലാം, പൊടിമോൻ അഷറഫ്, കൃഷണൻ കുട്ടി മെമ്പർ, സുധീർ വെള്ളൂർ, സി കൃഷ്ണൻ കരിച്ചാറ, സുനി സിആർപി, ശിവകുമാർ-ജി, സതീശൻ കീഴാവൂർ, കുഴിവിള ബാബു, മധു തിരുവെള്ളൂർ, രാജേന്ദ്രൻ പള്ളിപ്പുറം, ഫാറൂഖ് കണിയാപുരം, അരുൺ കരിച്ചാറ, മധു തെറ്റിച്ചിറ, കരിച്ചാറ നാദർഷ, ഹക്കിം പറമ്പിൽ പാലം, വെട്ടു റോഡ് അനിൽ, ഷിബു കരിച്ചാറ, കുഴിവിള ബാബു, ഷിയാസ് പറമ്പിൽ പാലം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.