Search
Close this search box.

കാഴ്ച്ചയുടെ കൗതുകവും മികവിൻ്റെ പ്രതിഭകളും സംഗമിച്ച വേദിയായി ഹൃദ്യം – 2023

IMG-20231118-WA0103

കിളിമാനൂർ: സദസിന് കാഴ്ചയുടെ കൗതുകവും കലാപ്രകടനത്തിൻ്റെ വേറിട്ട അനുഭവവും സമ്മാനിച്ച വേദിയായി ‘ഹൃദ്യം ‘ 2023 മാറി. കിളിമാനൂർ രാജ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹൃദ്യം എന്ന് പേര് നൽകിയ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് തല ഭിന്നശേഷി കലോത്സവമാണ് നവ്യാ അനുഭവമായി മാറിയത്. നൃത്തവും പാട്ടും നിശ്ചലദൃശ്യങ്ങളും എല്ലാം മികവാർന്ന അവതരണ ശൈലി കൊണ്ടു കാഴ്ചക്കാരായ എത്തിയ അംഗൻവാടി ടീച്ചർമാരുടെയും, ബഡ്സ് സ്കൂൾ അധ്യാപകരും രക്ഷകർത്താക്കളും മറ്റ് ആസ്വാദകരുടെയും, ജനപ്രതിനിധികളുടെയും മനസ്സിൽ കൗതുകം ജനിപ്പിക്കുന്ന പരിപാടികളായി മാറി .വിവിധ നൃത്തരൂപങ്ങൾ ആയിരുന്നു ഇവയിൽ ഏറ്റവും വ്യത്യസ്തമായത് ഒറ്റയ്ക്കും സംഘമായും നൃത്തം അവതരിപ്പിച്ചു.സിനിമറ്റിക് ഡാൻസ്, നാടോടി നൃത്തം, സംഘ നൃത്തം,പ്രശ്ചന്ന വേഷം, നാടൻ പാട്ടുകൾ,

കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനത്തിന് ഒപ്പം ചേർന്ന അധ്യാപകരും അരങ്ങുണർത്തി പാട്ടും നൃത്തവും അവതരിപ്പിച്ചു. സഹപാഠികൾ അവതരിപ്പിച്ച കലാപരിപാടികളുടെ മികവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതിലും ചിലർ സമയം കണ്ടെത്തി. കുട്ടികൾക്കൊപ്പം ചുവടുവച്ച മുതിർന്നവരും ഹൃദ്യം ത്തിൻ്റെ ഭാഗമായി മാറിയത് ഒരു കൂട്ടായ്മയുടെ കലോത്സവമായി. ഉദ്ഘാടന ചടങ്ങിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സലിൽ അധ്യക്ഷനായിരുന്നു. ഒ.എസ്.അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. ദീപ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്തംഗം ജി.ജി ഗിരി കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഷീബ എസ് വി,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.സരളമ്മ, വിദ്യാഭ്യസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സിബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.അനിൽകുമാർ, സുമാ സുനിൽ, രതി പ്രസാദ്, ബി.ഗിരിജകുമാരി, പി.ഹരീഷ്, സുമ കെ, അപർണ്ണ.എഎസ് ശ്യാം നാഥ്, അസി: സെക്രട്ടറി എ.എസ് കൃഷ്ണകുമാർ ,സി ഡി എസ് ചെയർപേഴ്സൺ എം റഹിയാനത്ത്, ഐസിഡിഎസ് സുപ്പർവൈസർ ഷീലാകുമാരി,സി ഡി എസ് വൈസ് ചെയർപേഴ്സൺ പി പ്രവിത. വുമൺഫെസിലേറ്റർ മെഘ്നാ, ബഡ്സ് സ്കൂൾ ടീച്ചർ ആശ എന്നിവർ സംസാരിച്ചു തുടർന്ന് കലാ കായിക മത്സരത്തിൽ. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!