Search
Close this search box.

നവീകരിച്ച വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും ട്രാഫിക് ബോധവത്കരണവും.

IMG_20231118_202702

കല്ലമ്പലം : തോട്ടയ്ക്കാടു പാലം ബസ് സ്റ്റോപ്പിൽ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കല്ലമ്പലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി. കെ. വിജയ രാഘവൻ ഉദ്ഘാടനം ചെയ്തു.

സ്വകാര്യ ബസുകൾ ഈ സ്റ്റോപ്പിൽ നിർത്തുവാൻ വിമുഖത കാണിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയ്ക്ക് ഉടൻ പരിഹാരം കാണാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസ്സിൽ ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ധനൽ സുരക്ഷിതമായി വാഹനം ഓടിക്കുന്നതിന്റെ വിവിധ വശങ്ങൾ പരാമർശിച്ചു.

ചടങ്ങിൽ മണമ്പൂർ പഞ്ചായത്ത്‌ മെമ്പർ എം. എ. മനാഫ്, മണമ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ബി. വരദ രാജൻ, ആറ്റിങ്ങൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വ.എം.മുഹ്സിൻ, കെ.റ്റി. സി.ട്രസ്റ്റ് .പ്രസിഡന്റ്‌ ഫസിലുദീൻ, വിജ്ഞാന പോഷിണി ഗ്രന്ഥശാല പ്രസിഡന്റ്‌ ഖാലിദ് പനവിള, എക്സിക്യൂട്ടീവ് മെമ്പർ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!