ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ ലോക പൈതൃക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാരാഘോഷപരിപാടികളുടെ ഭാഗമായി അഞ്ചുതെങ്ങ് കോട്ടയിലും വിവിധ ആഘോഷ പരിപാടികൾ.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
പരിപാടികളുടെ ഭാഗമായി എൽ. പി, യു,പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി നവംബർ 24 ന് ചിത്ര രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ നവംബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ അഞ്ചുതെങ്ങ് കോട്ടയിലെ ചുവരുകൾ ദേശീയ പതാകയുടെ നിറങ്ങളിലുള്ള ലൈറ്റ് & സൗണ്ട് ഷോയും വിവിധ കലാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ കീഴിൽ സംരക്ഷക്കിക്കപ്പെടുന്ന, രാജ്യത്തെ വിവിധ സ്മാരക മന്ദിരങ്ങളിൽ സന്ദർശകർക്ക് സൗജന്യ പ്രവേശനവും നൽകിവരുന്നുണ്ട്. നവംബർ 9 മുതൽ 25 വരെയാണ് എഎസ്ഐ ലോക പൈതൃക വാരമായി ആചരിക്കുന്നത്.