മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഭൂമിക പച്ചതുരുത്തിന്’ തുടക്കം കുറിച്ചു.

IMG-20231124-WA0004

മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  സദനം പാഠശാലയിൽ ഭൂമിക പച്ചതുരുത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് എ നഹാസ്  അധ്യക്ഷത വഹിച്ചു. ട്രോപിക്കൽ ബോട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ചെടുത്ത വംശ നാശ ഭീഷണി നേരിടുന്ന തൈകൾ ആണ് പച്ചതുരുത്തിലേയ്ക് നൽകിയിരിക്കുന്നത് എന്നും അവയുടെ പ്രാധാന്യവും വിശദീകരിച്ചു കൊണ്ട് നവകേരളം അസിസ്റ്റന്റ് കോർഡിനേറ്റർ സഞ്ജീവ്  പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചത്തുരുത് നിർമ്മാണ പ്രവർത്തനം നടത്തിയ തൊഴിലുറപ്പ് തൊഴിലാളി കളിൽ ഏറ്റവും മുതിർന്ന അംഗവും വിദ്യാർത്ഥിയും ചേർന്ന് തൈ നട്ടുകൊണ്ട് പച്ചത്തുരുത്ത് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചു.

പ്രോഗ്രാം ഓഫീസർ കൃഷ്ണകുമാർ, ജില്ലാ കോർഡിനേറ്റർ സി അശോക്, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌  ലിസി വി തമ്പി, വാർഡ് മെമ്പർമാരായ പി. സുരേഷ്കുമാർ , ജയന്തി, മുഹമ്മദ്‌ റാഷിദ്‌, ഗ്രാമപഞ്ചായത് സെക്രട്ടറി സന്തോഷ്‌ കുമാർ ജെ എസ് ,സദനം പാഠശാല പ്രിൻസിപ്പാൾ ശാലിനി,  ദിലീപ് നാരായണൻ, എൻആർഇജിഎസ് ഓവർസിയർമാർ, എൻകെപി ആർ പി, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!