ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിക്കുന്ന ഹെൽത്ത് ആന്റ് വെൽനെസ് സെന്റെറിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർക്ക് 29.11.2023 ബുധനാഴ്ച്ച ഉച്ചക്ക് 2.30 ന് നഗരസഭാ കാര്യാലയത്തിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. നാഷണൽ ഹെൽത്ത് മിഷന്റെ അതാത് കാലത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സേവനവേതന വ്യവസ്ഥകൾ നടപ്പിലാക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.