അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിൻ്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയം നേടി. പ്രസിഡൻ്റായി സി.പി.ഐ എം അഴൂർ ലോക്കൽ കമ്മിറ്റി അംഗവും കേരളാ കർഷകസംഘം മംഗലപുരം ഏര്യാ ജോയിൻ്റ് സെക്രട്ടറിയുമായ എസ് വി അനിലാലിനെ രണ്ടാം തവണയും തെരഞ്ഞെടുത്തു. സി.പി.ഐ അഴൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശീയ ഹിന്ദി അക്കാഡമി സെക്രട്ടറിയുമായ ആർ വിജയൻതമ്പിയെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. ആകെയുള്ള 11 സീറ്റിൽ നാല് എണ്ണത്തിൽ എതിരില്ലാതെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ശേഷിക്കുന്ന ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർക്ക് പുറമെ ഡി അർജുനൻ, വി രാജൻ ഉണ്ണിത്താൻ, സത്യശീലൻ ആശാരി, ജെ സുദേവൻ, അലിയാര് കുഞ്ഞ് എന്നിവരാണ് വിജയിച്ചത്. പട്ടികജാതി/പട്ടികവർഗ്ഗ സംവരണ മണ്ഡലത്തിൽ കെ രവി, വനിതാ സംവരണ മണ്ഡലത്തിൽ നിന്ന് ജി വിജയകുമാരി, എം കെ കുമാരി, ആർ ബസന്ത് എന്നിവരാണ് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾ. തെരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കരസ്ഥമാക്കിയത് പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ട എസ് വി അനിലാൽ ആണ്.
തുടർന്ന് നടന്ന അഴൂർ ജംഗ് ഷൻ മുതൽ മുട്ടപ്പലം എം.എഫ്.എ.സി ജംഗ് ഷൻ വരെ നടത്തിയ ആഹ്കാദ പ്രകടനത്തിൽ അഡ്വ ജോയി എം.എൽ.എ, കയർഫെഡ് ചെയർമാൻ അഡ്വ.എൻ സായികുമാർ, സി.പി.ഐ എം അഴൂർ ലോക്കൽ സെക്രട്ടറി ബി മുരളീധരൻ നായർ, കയർഫെഡ് ഭരണസമിതി അംഗം ആർ അജിത്ത്, സി.പി.ഐ എം മംഗലപുരം ഏര്യാ കമ്മിറ്റി അംഗം ആർ അനിൽ, സി സുര, എം ദേവരാജൻ, പ്രശോഭനൻ, വിനോദ് എസ് ദാസ് എന്നിവർ പങ്കെടുത്തു.
Caption : അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റായി തെരഞ്ഞെടുത്ത എസ് വി അനിലാലും വൈസ് പ്രസിഡൻ്റ് ആർ വിജയൻതമ്പിയും