Search
Close this search box.

ഇടവിളാകം യു.പി.സ്കൂളിൽ വിദ്യാഭ്യാസ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു 

IMG-20240101-WA0094

മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എൽ.പി.യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാർത്ഥികളെയും പൊതു വിദ്യാലയങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഇടവിളാകം യു.പി.സ്കൂളിൽ വച്ച് സംഘടിപ്പിച്ച സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വായന പരിപോഷിപ്പിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് എല്ലാ വിദ്യാലയങ്ങൾക്കും പതിനായിരം രൂപക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ.സുജിത് എഡ്വിൻ പെരേര പഠന ക്ലാസ്സ് നയിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ലൈല, പ്രഥമാധ്യാപിക എൽ ലീന, എസ്. എം.സി ചെയർമാൻ ഈ .എ സലാം, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!