Search
Close this search box.

വാഹനാപകടത്തിൽ പരിക്കേറ്റ നഗരൂർ സ്വദേശിനിയുടെ ചികിത്സാ സഹായത്തിനു കാരുണ്യ യാത്രയുമായി തിരുവാതിര 

eiDS2XG76799

ആറ്റിങ്ങൽ : വാഹനാപകടത്തിൽ പരിക്കേറ്റ നഗരൂർ സ്വദേശിനിയുടെ ചികിത്സാ സഹായത്തിനു കാരുണ്യ യാത്രയുമായി തിരുവാതിര മോട്ടോർസ്.  2024 ജനുവരി ഒന്നിന് രാവിലെ വഞ്ചിയൂരിൽ വച്ച് റോഡ് മുറിച്ചുകടക്കുന്നിതിനിടെ നഗരൂർ പാറമുക്ക് സ്വദേശി ലില്ലി (50) യെയാണ് വാഹനം ഇടിച്ച് പരിക്കേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലില്ലി. നിർദ്ധന കുടുംബത്തിൽപെട്ട ലില്ലിയുടെ തുടർചികിത്സയ്ക്കും അടിയന്തര ശസ്ത്രക്രിയക്കുമായി വലിയതുക ആവശ്യമുള്ളതിനാൽ 08/01/2024 (തിങ്കൾ) ന് തിരുവാതിരയുടെ എല്ലാ സർവീസും ലില്ലിക്ക് വേണ്ടി കാരുണ്യയാത്ര നടത്തുന്നു.

 

 ലാഭമോ ശമ്പളമോ ഇല്ലാതെ ഒരു ദിവസം ബസ് ഓടി കിട്ടുന്ന മുഴുവൻ തുകയും ചികിത്സാ സഹായമായി എത്തിക്കുകയാണ് ലക്ഷ്യമെന്ന് തിരുവാതിര മോട്ടോർസ് മാനേജ്മെന്റ് പറയുന്നു.  ഇത് ആദ്യമല്ല തിരുവാതിര കാരുണ്യ യാത്ര നടത്തുന്നത്. തിരുവാതിരയുടെ എല്ലാ ബസ്സിലും ടിക്കറ്റ് ഇല്ലാതെ ബക്കറ്റു പിരിവ് നടക്കും. യാത്രക്കാർക്ക് ഓരോരുത്തർക്കും തങ്ങളെ കൊണ്ട് കഴിയുന്ന തുക ബക്കറ്റിൽ ഇടാം. എല്ലാം കൂട്ടി ഒരുമിച്ച് കൂട്ടി നല്ലൊരു തുകയായി ആ കുടുംബത്തിന് എത്തിക്കും. ചെറിയ ചെറിയ തുകകൾ കൂട്ടി വലിയ തുക ലഭ്യമാക്കി ഒരു കുടുംബത്തെ രക്ഷിക്കാനുള്ള നാടിന്റെ പരിശ്രമത്തിൽ ഭാഗമാകാൻ യാത്രക്കാരും തയ്യാറാണെന്ന് മാനേജ്മെന്റ് പറയുന്നു.

മൊട്ടക്കുഴി -കിളിമാനൂർ- ആറ്റിങ്ങൽ, ആറ്റിങ്ങൽ – കല്ലമ്പലം – വർക്കല, ആറ്റിങ്ങൽ -ഇളമ്പ -അയിലം, അയിലം ഇളമ്പ- ആറ്റിങ്ങൽ എന്നിങ്ങനെ സർവീസ് നടത്തുന്ന എല്ലാ ബസ്സിലും ജനുവരി 8ന് കാരുണ്യത്തിന്റെ യാത്രയാണ്.

ലില്ലിയുടെ ചികിത്സാ സഹായത്തിനു തുറന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!