പ്രേംനസീർഗാനം നവമാധ്യമങ്ങളിൽ കൈമാറി പുതുലമുറയിലെ ആരാധകർ

eiQ8O0F81303

വെള്ളിത്തിരയിലെ നിത്യവസന്തമായ പ്രേംനസീറിന്റെ ഓർമ്മകൾക്ക് ജന്മനാട്ടിൽ മരണമില്ല.

വിടപറഞ്ഞ് മൂന്നരപതിറ്റാണ്ടുകൾ കഴിയുമ്പോഴും പുതു തലമുറയുടെ മനസ്സിൽ ചിത്രങ്ങളായും ശില്പങ്ങളായും ഗാനങ്ങളായും അദ്ദേഹം നിറയുന്നു. 36 വർഷങ്ങൾക്കു മുൻപ് ജീവിതത്തിൽ നിന്നും വിടപറഞ്ഞ പ്രേംനസീറിനെ കുറിച് അദ്ദേഹം ജനിച്ചുവളർന്ന പ്രദേശത്തെ പുതിയ തലമുറ ഒരുക്കിയ ഗാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്.

നവമാധ്യമങ്ങളായവാട്ട്സാപ്പ്, ഫെയ്സ്ബുക്ക്, തുടങ്ങിയനവമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ചരമദിനത്തോടനുബന്ധിച്ച്നൂറുകണക്കിനാളുകളാണ് പ്രേംനസീറിനെ കുറിച്ചുള്ള ഗാനം പങ്കു വയ്ക്കുന്നത്.
ഇക്കഴിഞ്ഞ ജന്മദിനത്തിൽ സ്വന്തംനാട്ടുകാരായ ആരാധകർ ഒരുക്കിയ സംഗീത ആൽബമായ ‘പ്രേമോദാരം’ മാണ് അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ സവിശേഷ ശ്രദ്ധ നേടുന്നത്.

പ്രേംനസീറെന്ന കലാപ്രതിഭയുടെ വ്യത്യസ്ത അഭിനയ മുഹൂർത്തങ്ങളെ രേഖാചിത്രങ്ങളായാണ് ഈ വീഡിയോ ആൽബത്തിൽ പുനരവതരിപ്പിക്കുന്നത്.

പ്രേംനസീറിന്റെ ജന്മ നാട്ടുകാരനും നാടക,സിനിമാഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുമാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. ഫ്ലവേഴ്സ് ടോപ് സിംഗറിലൂടെ ശ്രദ്ധേയനായ ചിറയിൻകീഴ് സ്വദേശി സൂര്യമഹാദേവനാണ് ഗായകൻ. സിനിമാസംഗീത സംവിധായകൻ അൻവർ അമനാണ് സംഗീതം നൽകിയത്. പ്രേംനസീറിന്റെ അയൽവാസിയും പ്രവാസിയുമായ ഹർഷകുമാർ ജി.എസ്. ആണ് തീർത്ഥയുടെ പേരിൽ ആൽബം നിർമ്മിച്ചത്. കെ.രാജേന്ദ്രൻ ആശയനിർവ്വഹണവും മിഥുൻ ദൃശ്യങ്ങളും തയ്യാറാക്കിയിരിക്കുന്നു.
ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആൽബത്തെ തുടർന്ന് പ്രേംനസീറിന്റെ സിനിമകളെക്കുറിച്ച് ഒരു പഠനപുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്
പ്രേംനസീറിന്റെ ആരാധകരുടെ ഈ കൂട്ടായ്മ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!