Search
Close this search box.

കണിയാപുരം ആലുംമൂട് എൽപി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ

eiKOUOW84673

കണിയാപുരം : ആലുംമൂട് എൽപി സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. നിരവധി കുട്ടികളും അധ്യാപകരും ആശുപത്രിയിൽ. വിനോദ സഞ്ചാര യാത്രയ്ക്ക് പോയി വന്ന കുട്ടികൾക്കും അധ്യാപകർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസമാണ് 3,4 ക്ലാസ്സിലെ നൂറോളം കുട്ടികൾ രണ്ട് ബസ്സുകളിലായി എറണാകുളത്തേക്ക് വിനോദയാത്ര പോയത്. മടക്ക യാത്രയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണവും കഴിച്ചു. കൂടാതെ ബോട്ടിൽ വെള്ളവും വാങ്ങി കുടിച്ചു. എന്നാൽ ഒരു ബസ്സിലെ പകുതിയോളം കുട്ടികൾക്കും അധ്യാപകർക്കുമാണ് ദേഹാസ്വസ്ഥതയും ബുദ്ധിമുട്ടുകളും ഉണ്ടായത്. തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ ആർക്കും ഗുരുതര പ്രശ്നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്‌. ചികിത്സ തേടിയവർ വീടുകളിലേക്ക് മടങ്ങി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!