ഭാരതത്തിന്റെ എഴുപത്തഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷം വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ ഓഫീസിനു മുമ്പിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ തുടക്കം കുറിച്ചു. രക്ഷാധികാരി മോഹൻ വാലഞ്ചേരി റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. ദേശീയ ഗാനാലാപനവും മധുര വിതരണവും നടന്നു.
 
 
 
								 
															 
								 
								 
															 
															 
				

