സ്കൂൾ വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് 13 വർഷം കഠിനതടവ് 

New Project (17)

കാട്ടാക്കട: സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടു പോയി മദ്യം നൽകി പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിയായ യുവതിക്ക് 13 വർഷം കഠിനതടവും 59,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട വീരണകാവ് അരുവിക്കുഴി കുഴിത്തറ കൃപാലയത്തിൽ സന്ധ്യ യെആണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2016 ലാണ് കേസിന് ആസ്‌പദമായ സംഭവം.

 

തലസ്ഥാനത്തെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമിക്കാൻ പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌ത് കൂട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലെത്തിച്ച ശേഷം കൂട്ടുകാരികളെ പുറത്തിരുത്തി പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയിരുന്നു. കാട്ടാക്കട സബ് ഇൻസ്പെക്‌ടറായിരുന്ന ഡി. ബിജു കുമാർ, ഡിവൈ.എസ്.പിയായിരുന്ന കെ. അനിൽ കുമാർ എന്നിവരടുങ്ങുന്ന സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!