മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനും കളിസ്ഥലത്തിനും ഇലക്ട്രിക് ശ്മശാനത്തിനും സാമൂഹ്യക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ബഡ്ജറ്റിൽ കാർഷിക വികസനത്തിന് 32 ലക്ഷം ശുചിത്വം മാലിന്യ സംസ്ക്കരണത്തിന് 36 ലക്ഷം മൃഗസംരക്ഷണത്തിന് 52 ലക്ഷം ക്ഷീര വികസനം 30 ലക്ഷം മണ്ണ് ജലസംരക്ഷണം 21 ലക്ഷം ആരോഗ്യ വിദ്യാഭ്യാസത്തിന് 53 ലക്ഷം കുടിവെള്ളത്തിന് 31ലക്ഷം എന്നീ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
പട്ടികജാതി ഉപപദ്ധതി വനിതാ ഘടക പദ്ധതി സാമൂഹ്യ സുരക്ഷാ പദ്ധതി (കുട്ടികൾ ഭിന്നശേഷിക്കാർ ഭിന്നലിംഗക്കാർ വയോജനങ്ങൾ പാലിയേറ്റീവ്) ആസ്തി സംരക്ഷണം അടിസ്ഥാന വേതന ഉപപദ്ധതി സദ്ഭരണം എന്നിവയ്ക്ക് അർഹമായ പരിഗണന നൽകുന്നതാണ് ഈ ബഡ്ജറ്റ് . ഭവന നിർമ്മാണ പരിപാടികൾ സമ്പൂർണ്ണ ഭവന പദ്ധതി വിഭാവനം ചെയ്യുന്ന ലൈഫ് പാർപ്പിട പദ്ധതിയിൽ തന്നെ തുടരുന്നതാണ്. 49 കോടി വരവും 46 കോടി ചെലവും 3 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് പഞ്ചായത്ത് പ്രസിഡൻ്റ് എ നഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി വി തമ്പി അവതരിപ്പിച്ചത്. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി സുധീർ , ജയന്തി, ബൈജു ബി , മറ്റു ജനപ്രതിനിധികൾ സെക്രട്ടറി സന്തോഷ് കുമാർ ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു .