Search
Close this search box.

ടൂത്ത് ഫെയറി ഡേ സംസ്ഥാനതല ഉദ്ഘാടനവും ദിനാചരണവും

IMG-20240228-WA0022

ആറ്റിങ്ങൽ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ വാളക്കാട് ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ലോക ടൂത്ത് ഫെയറി ഡേ സംസ്ഥാനതല ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പ്രശസ്ത മാന്ത്രികൻ ഹാരിസ് താഹയുടെ മാജിക് ഷോയും ഡോ മീരാ മുരളി നയിച്ച ദന്ത ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ  ഡോക്ടർമാർ കുട്ടികൾക്കായി ഒരു ഡെന്റൽ സ്ക്രീനിങ് ക്യാമ്പും നടത്തുകയുണ്ടായി. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഇട്ടിയവര ബാബു  അധ്യക്ഷം വഹിച്ച ചടങ്ങിൽ അസോസിയേഷന്റെ സംസ്ഥാന സിഡിഎച്ച് ചെയർമാൻ ഡോ ദീപക് ജെ കളരിക്കൽ, ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് ഡോ ദീപ ജി , സെക്രട്ടറി  ഡോ. റോഷിത്ത് എസ് നാഥ്, സി ഡി എച്ച് കൺവീനർ ഡോ നൗഫൽ, ഡോ ഷമീം ഷുക്കൂർ ,സ്കൂൾ പ്രിൻസിപ്പൾ  ബിജു പാലമറ്റം  മാനേജർ ജോസഫ് വട്ടപറമ്പില്‍ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഒട്ടനവധി ഡോക്ടർമാരും ടൂത്ത് ഫെയറി ഡേ ദിനാഘോഷത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!