കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഡ്ഡിംഗ് റൈറ്റേഴ്സ് കുട്ടികൾക്കുള്ള ദ്വി ദിന ശില്പശാല ഫെബ്രുവരി 26,27 തീയതികളിൽ കിളിമാനൂർ ബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. ഉപജില്ലയിലെ യുപിഎച്ച്എസ് വിദ്യാലയങ്ങളിൽ നിന്നും മികവ് തെളിയിച്ച കുട്ടികളെ പങ്കെടുപ്പിച്ചാണ് ബിആർസിതലദ്വി ദിന എഴുത്തുകൂട്ടം ശില്പശാല സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി ആർ മനോജ് നിർവഹിച്ചു. വായന പരിപോഷണ പ്രവർത്തനങ്ങൾ സജീവമാക്കാനും കുട്ടികളുടെ രചനശേഷികളെ വികസിപ്പിക്കാനും വിലയിരുത്തലിലൂടെ മികച്ച സൃഷ്ടികളാക്കി മാറ്റാനുമാണ് ശില്പശാലയിൽ ഊന്നൽ നൽകുന്നത്.
ശില്പശാലയുടെ സമാപന സമ്മേളനം പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സലിൽ എസ് നിർവഹിച്ചു ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ് കെ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രോജക്ട് കോഡിനേറ്റർ ജവാദ് എസ് മുഖ്യാതിഥിയായിപതിപ്പ് പ്രകാശനം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി.ബിആർസി ട്രെയിനർ വൈശാഖ് കെ എസ്, സ്പെഷ്യലിസ്റ്റ് അധ്യാപകൻ സനിൽ കെ എന്നിവർ സംസാരിച്ചു. സി ആർ സി കോഡിനേറ്റർമാരായരേണുക ടി എസ്, മായാജിഎസ് എന്നിവർക്ലാസുകൾ നയിച്ചു.
