Search
Close this search box.

പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞ് വീണുമരിച്ചു

eiDJLDZ1751

നീന്തൽ പരിശീലനത്തിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കരയിൽകയറിയിരുന്ന വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട ഉല്ലാസ് നഗർ അശ്വതി ഭവനിൽ താരാ ദാസിന്റെയും ബിനുവിന്റെയും മകൾ ദ്രുപിത (14) ആണ് മരിച്ചത്.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വൈകുന്നേരം 4.30 മുതലാണ് ദ്രുപിത പരിശീലനം നടത്തിയിരുന്നത്. പരിശീലനം നടത്തിക്കൊണ്ടിരിക്കെ 6.45-ഓടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കരയിൽ കയറിയിരിക്കുകയായിരുന്നു. തുടർന്നാണ് കുഴഞ്ഞുവീണത്.

ഉടൻതന്നെ പിരപ്പൻകോട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോത്തൻകോട് എൽ.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദ്രുപിത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!