Search
Close this search box.

കടൽക്ഷോഭം രൂക്ഷം : മുതലപ്പൊഴി – അഞ്ചുതെങ്ങ് മേഖലകളിൽ വീടുകളും റോഡുകളും ഭാഗീകമായ് തകർന്നു.

IMG-20240331-WA0011

മുതലപ്പൊഴി – അഞ്ചുതെങ്ങ് മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് വീടുകളും റോഡുകളും ഭാഗീകമായ് തകർന്നു.

അതി രൂക്ഷമായ തിരമാലകൾ 20 മീറ്ററോളം താഴമ്പള്ളി – പൂത്തുറ മേഖലകളിൽ ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്കൾ.

താഴമ്പള്ളി മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി, തിരമാലകളിൽ നിരവധി വീടുകൾക്കും കെടുപാടുകൾ സംഭവിച്ചു.
പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ റോഡിൽ വെള്ളം കയറുകയും റോഡ് ഭാഗീകമായി തകരുകയും ചെയ്തു.

ഇതുവഴിയുള്ള ഗതാഗതം അഞ്ചുതെങ്ങ് പോലീസ് നിയന്ത്രിച്ചു. വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു, പെരുമാതുറയിലും മുതലപ്പൊഴി ബീച്ചിലും വെള്ളം കയറി.

കേരള തീരത്ത്‌ ഇന്ന് രാത്രിയോടെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.

വർക്കല പാപനാശം കടൽതീരത്ത് ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തിരകൾ 15 മീറ്ററോളം ഉള്ളിലേക്ക് കയറി. ഇതേത്തുടർന്ന് ഇവിടെ നിന്നും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയാണ്. ഇവിടെ താത്കാലികമായി നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!