കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂൾ കാരേറ്റ് ആർ.കെ.വി. ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മികവുത്സവം പൊതുഇട പ്രദർശനം അക്കാഡമിക മികവുകളുടെയും നേട്ടങ്ങളുടെയും നേർക്കാഴ്ചയായി. സയൻസ് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള മാജിക് ഷോ, നാടകം, ഗണിത ശാസ്ത്ര ആശയങ്ങളെ പ്രതിപാദിച്ച ഗയിമുകൾ, പോസ്റ്റർ പ്രദർശനം, ഓട്ടൻതുള്ളൽ, ഗണിത തിരുവാതിര, സാമൂഹ്യ ശാസ്ത്ര ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, വിവിധ പ്രസൻ്റേഷനുകൾ എന്നിവ വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
പുളിമാത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി. രഞ്ജിതം മികവുൽസവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി പ്രതിനിധികളായ മായ. ജി. എസ്സ്, താഹ. എ,ബീന. വൈ. ഡി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കവിത ആർ.എസ് സ്വാഗതവും സീനിയർ ടീച്ചർ ശാലിനി ദിനേശ് നന്ദിയും പറഞ്ഞു.