25 വർഷത്തിലേറെയായി പ്രതിഫലം ആഗ്രഹിക്കാതെ നഗരസഭയിൽ സേവനം നടത്തുന്ന എം.പ്രസന്നനെ ആദരിച്ചു.

IMG-20240413-WA0037

ആറ്റിങ്ങൽ : കെ.എം.സി.ഡബ്ല്യു.എഫ് ആറ്റിങ്ങൽ വർക്കല യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച കൺവെൻഷൻ്റെയും കുടുംബ സംഗമത്തിൻ്റെയും ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ നിർവ്വഹിച്ചു. കൂടാതെ 25 വർഷത്തിലേറെയായി പ്രതിഫലം പോലും ആഗ്രഹിക്കാതെ നഗരസഭ ജനകീയാസൂത്രണ വിഭാഗത്തിൽ നിസ്വാർത്ഥ സേവനം നടത്തിവരുന്ന എം.പ്രസന്നനെ വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി യോഗത്തിൽ ആദരിച്ചു.

കച്ചേരിനടയിലെ വ്യാപാരഭവനിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സി.ജെ. രാജേഷ് കുമാർ അധ്യക്ഷനായി. യൂണിറ്റ് പ്രസിഡൻ്റ് എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. സി.ഐ.റ്റി.യു ഏരിയാ പ്രസിഡന്റ് എം.മുരളി, ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം എസ്.ഷീല, യൂണിറ്റ് സെക്രട്ടറി വി.അമ്പിളി, പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി രാജാമണി തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. വർക്കല നഗരസഭ യൂണിറ്റ് സെക്രട്ടറി ജയകുമാരി യോഗത്തിനു നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!