Search
Close this search box.

ചെല്ലഞ്ചിയാറ്റിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു

eiW0LP529594

പാലോട് : ചെല്ലഞ്ചിയാറ്റിൽ പാലത്തിനുസമീപം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. കല്ലറ മുതുവിള ദേവമാധവത്തിൽ സുനിൽകുമാറിന്റെയും മഞ്ജുവിന്റെയും മകൻ മഹാദേവ് (21) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എൻജിനിയറിങ്‌ കോളേജിൽ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.

രണ്ട് സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് കുളിക്കാനായി ഇവർ ചെല്ലഞ്ചിയാറ്റിലെത്തിയത്. എന്നാൽ, ഇതിനിടെ മഹാദേവ് പെട്ടെന്ന് കാൽവഴുതി കയത്തിൽപ്പെടുകയായിരുന്നു. പാലോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു

സഹോദരൻ: മാധവ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!