മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ സൈജു എ വിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വനിതാ ഡോക്ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശിയാണ് സൈജു.
ലൈഗിംകമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിൻകീഴ് സിഐയായിരുന്ന സൈജുവിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം ചെയ്ത് പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു വനിതാ ഡോക്ടറുടെ പരാതി. കേസെടുത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം സൈജു ചുമതലയിൽനിന്ന് മാറിനിന്നിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം.
കേസിൽ സൈജു ജാമ്യം നേടിയത് വ്യാജരേഖ സമർപ്പിച്ചാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചോദ്യംചെയ്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതോടെ സൈജുവിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.