നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപാതാർത്ഥങ്ങളും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകളും നഗരസഭാ സ്‌ക്വാഡ് പിടികൂടി.ഇന്ന് രാവിലെ 5 മണിമുതൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടയത്.ഹോട്ടൽ നൂരിയ,ഹയാത്ത് ഹോട്ടൽ, ക്രൗൺ ബേക്കറി,ക്രൗൺ ബേക്കറി ബോർമ,കോഫി കേക്ക്സ്,കോഫി കേക്ക്സ് ബോർമ,കപ്പ്‌സ് ആൻഡ് ബൈറ്റ്സ്,പാരീസ് ഹോട്ടൽ,എസ് യു ടി ആശുപത്രി കാന്റീൻ, തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങളും നിരോധിച്ച ക്യാരി ബാഗുകളും പിടിച്ചെടുത്തത്.ദിവസങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന എണ്ണ,ഐസ്‌ക്രീമിൽ ഉപയോഗിക്കുന്ന എസ്സെൻസ്, പൂത്ത ബ്രെഡ് കേക്കുകൾ എന്നിവയുൾപ്പെടെയുള്ള ആഹാര സാധനങ്ങൾ പിടിച്ചെടുത്തു.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.ഹെൽത്ത് സൂപ്പർവൈസർ ജി.ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സ്ക്വാഡ് ഇൻസ്പെക്ടർമാരായ എം.ആർ രാംകുമാർ,എസ്.കിരൺ, ബിജു സോമൻ.എസ്.എൽ, രാഹുൽ എന്നിവർ പങ്കെടുത്തു.