പുത്തെൻകോട്-വാളക്കോട് നിവാസികൾക്ക് കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കുന്നു.

IMG_20240419_151800

കല്ലമ്പലം : നാഷണൽ ഹൈവേ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുത്തെൻകോഡ്- വാളക്കോട് പ്രദേശത്തെ 83 വീടുകളിലെ ശുദ്ധ ജല കണക്ഷൻ പ്രധാന പൈപ്പ് ലൈൻ മുറിച്ചു മാറ്റിയതിനാൽ കഴിഞ്ഞ ഒരു വർഷമായി ലഭ്യമല്ലാതിരുന്നു.

എന്നാൽ ജലവിതരണ വകുപ്പിൽ നിന്നും എല്ലാ ഉപയോക്താക്കൾക്കും ബില്ലുകൾ ലഭിച്ചുകൊണ്ടിരുന്നു.
നാട്ടുകാർ ഒരു വർഷമായി പരാതികൾ നൽകിയെങ്കിലും ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലഞ്ഞു.

വർക്കല ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറേയും നാഷണൽ ഹൈവേ ബൈപാസ് നിർമാണ എഞ്ചിനീർമാരെയും സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ നിരന്തരം സന്ദർശിച്ചു പരിഹാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുറിച്ചു മാറ്റിയ 400 മീറ്റർ പൈപ്പ്ലൈൻ പുനസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. അതോടെ പ്രദേശത്തെ ജനങ്ങൾ ഒരു വർഷമായി നേരിടുന്ന കുടിവെള്ളപ്രശ്നത്തിന് പരിഹാരം ആകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!