കാർ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

eiQ94GG8876

കിളിമാനൂർ : കാർ പിന്നിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു .ഓട്ടോയിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.

കിളിമാനൂർ തട്ടത്തുമല സായൂജ്യത്തിൽ മുരളീധരൻ ആശാരി (62)ആണ് മരിച്ചത്. തട്ടത്തുമലയിലെ ഓട്ടോ ഡ്രൈവറാണ്.മണലേത്ത് പച്ച സ്വദേശി അബ്‌ദുൽ ബഷീറിനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.

ഇന്ന് ഉച്ച കഴിഞ്ഞ് സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം മണലേത്ത് പച്ചയിൽ ആണ് അപകടം ഉണ്ടായത്. പിന്നിൽ നിന്നും വന്ന കാർ ഓട്ടോയിൽ ഇടിച്ചതിന് തുടർന്ന്  നിയന്ത്രണം വിട്ട ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത് .ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ നിർത്താതെ പോവുകയും കിളിമാനൂർ പോലീസിൽ വിവരം ധരിപ്പിക്കുകയും ആയിരുന്നു. തുടർന്ന് കാർ കിളിമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

മുരളീധരൻ ആശാരിയുടെ ഭാര്യ : ബേബി മക്കൾ :സൗമ്യ,സിനി.മരുമക്കൾ : പ്രദീപ് , സുധീഷ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!